ലോകത്തിനിയും ഒളിഞ്ഞിരിക്കുന്നത് 17 ലക്ഷത്തോളം വൈറസുകൾ, ഞെട്ടിക്കുന്ന പഠനം.

കൊച്ചി/ ലോകത്തെ ഒന്നാകെ മഹാമാരിയിലേക്ക് തള്ളിയിട്ട കൊറോണ വൈറസിനു പിറകെ ലോകത്തിനിയും കണ്ടുപിടിക്ക പ്പെടാത്ത 17 ലക്ഷത്തോളം വിവിധ തരം വൈറസുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു പഠനം.17 ലക്ഷത്തോളം വിവിധ തരം വൈറസുകൾ വന്യജീവികളിലും സസ്തനികളിലും പക്ഷികളിലും പതിയിരിക്കുന്നുണ്ടെന്നാണ് ആഗോള ശാസ്ത്ര സംഘടനയായ ഇന്റർഗവൺമെന്റൽ സയൻസ് പോളിസി പ്ലാറ്റ്ഫോം ഓൺ ബയോ ഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിന്റെ പഠനം പറയുന്നത്.
പ്രകൃതിക്ക് മേലുള്ള മനുഷ്യൻ്റെ അതിക്രമവും അമിതമായ കടന്നുകയറ്റവും മനുഷ്യരാശിയുടെ തന്നെ ഉന്മൂലനത്തിന് വഴിവെക്കുന്ന ഭീതിതമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ അവസരത്തിലാണ് ഏറ്റവും ശ്രദ്ധേയമായ മുന്നറിയിപ്പുമായി ആഗോള ശാസ്ത്ര സംഘടന രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യരാശിയുടെ ഭാവി രോഗാതുരവും ഇരുളടഞ്ഞതുമാകാതിരിക്കണമെങ്കിൽ പ്രകൃതിയുടെ വീണ്ടെടുപ്പ് ഉറപ്പാക്കണമെന്നാണ് ആഗോള ശാസ്ത്ര സംഘടനയായ ഇന്റർഗവൺമെന്റൽ സയൻസ് പോളിസി പ്ലാറ്റ്ഫോം ഓൺ ബയോ ഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസ് പറയുന്നത്. മനുഷ്യരാരിയെ ഭീതിയിലാഴ്ത്തുന്ന നിരവധി കണ്ടെത്തലുകളാണ് സംഘടനയുടെ പഠനത്തിൽ വ്യക്തമാകുന്നത്. നിലവിൽ ലോകത്തെ ബാധിച്ച 70 ശതമാനം പകർച്ചവ്യാധികളും ജന്തുജന്യവൈറസു കളിലൂടെയാണു മനുഷ്യരിലേക്കു പകരുന്നത്. ഇത്തരത്തിൽ ഇനിയും കണ്ടുപിടിക്കപ്പെടാത്ത 17 ലക്ഷത്തോളം വിവിധ തരം വൈറസുകൾ വന്യജീവികളിലും സസ്തനികളിലും പക്ഷികളിലും പതിയിരിക്കു ന്നുണ്ടെന്നാണ് പഠനം പറയുന്നത്. ഇവയിൽ 5.4 ലക്ഷം മുതൽ 8.5 ലക്ഷം വരെ വൈറസുകൾക്ക് മനുഷ്യനെ ബാധിക്കാൻ തക്ക ശേഷിയുള്ളവയാണ്. ഇത് നൽകുന്നത് അത്ര നല്ല സൂചനയല്ല നൽകുന്നത്.
വികസനത്തിനും വൻകിട കൃഷി ആവശ്യങ്ങൾക്കുമായി വന്യജീവികളുടെ ആവാസ വ്യവസ്ഥകളെ ഇല്ലായ്മ ചെയ്തതാണ് ഇത്തരം ജീവികൾ മനുഷ്യ വാസസ്ഥലങ്ങളിലേക്ക് എത്താൻ കാരണമായത്. നിബിഡ വനങ്ങൾ വെട്ടിവെളിപ്പിക്കുമ്പോൾ ഇവ മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ പക്ഷികളെയും മൃഗങ്ങളെയും ഫാമിൽ വളർത്തുന്നതും വന്യജീവികടത്തും രോഗം വരുന്ന വഴികളാണെന്നും പഠനം വ്യക്തമാക്കുന്നു.
ഭൂവിനിയോഗത്തിൽ വന്ന ഗുരുതര വീഴ്ച്ചയും രോഗം പടരാൻ കാരണമായി എന്നാണ് കണ്ടെത്തൽ.1960നു ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മഹാമാരികളിൽ 30 ശതമാനത്തിനും പിന്നിൽ ലോകത്തെ ഭൂവിനിയോഗത്തിൽ വന്ന മാറ്റമാണെന്നു പഠനം പറയുന്നു. ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നത് മൂലം വേണ്ടത്ര തീറ്റ കിട്ടാതെ അലയുന്ന വവ്വാലുകളും കുരങ്ങുകളും എലികളും ജലപക്ഷിക്കളുമെല്ലാം വൈറസ് വാഹകരായി മാറി. ലോകത്ത് ഓരോ വർഷവും മഹാമാരികളായി പടർന്നു പിടിക്കാൻ സാധ്യതയുള്ള 5 രോഗങ്ങൾ പുതുതായി രൂപപ്പെടുന്നുണ്ട്.
രോഗത്തിൻ്റെ കാരണം വ്യക്തമാക്കുമ്പോൾ തന്നെ അവയുടെ പരിഹാരമാർഗ്ഗങ്ങളും പ്രകൃതിയുടെ വീണ്ടെടുപ്പിനായുള്ള നിർദ്ദേശ ങ്ങളും പഠനത്തിൽ മുന്നോട്ട് വെക്കുന്നു. മനുഷ്യരുടെയും മറ്റു ജന്തുജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പാലിക്കുന്ന വൺ ഹെൽത്ത് എന്ന നൂതന ആശയമാണ് ഇനി വേണ്ടെതെന്ന് സംഘടന വ്യക്തമാക്കി. മാംസാഹാരം കുറയ്ക്കുകയാണ് സംഘടന മുന്നോട്ട് വെക്കുന്ന പ്രധാന കാര്യം. അതിനായി മഹാമാരി നികുതി ഏർപ്പെടുത്തുന്ന കാര്യം ലോകരാജ്യങ്ങൾ പരിഗണിക്കണമെന്ന് സംഘടന പറയുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഹരിത ബോണ്ടുകളും മറ്റും രൂപപ്പെടുത്താനും ശുപാർശയുണ്ട്. മൃഗങ്ങളിൽ നിന്നുള്ള കമ്പിളി പോലെയുള്ള ഉൽപന്നങ്ങൾക്കും വൈകാതെ ലേബലിങ്ങും നികുതിയും ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ഇതിനൊപ്പം മഹാമാരികൾ പടരാതെ നോക്കുന്നതിനുള്ള സുസ്ഥിര പദ്ധതികൾ ആഗോള തലത്തിൽ രൂപപ്പെടുത്താൻ ആലോചന തുടങ്ങി. രാജ്യാന്തര വ്യാപാരവും യാത്രകളും ഭാവിയിലെ മഹാമാരികളെ പ്രതിരോധിക്കുന്ന വിധത്തിലാക്കാൻ നയരൂപീകരണവും വൈകാതെ ആരംഭിക്കും. മാർക്കറ്റും പൊതുസ്ഥലങ്ങളും രോഗവ്യാപന മുക്തമാക്കുന്ന ആഗോള പദ്ധതികളും ഇന്റർ ഗവൺമെന്റൽ ഹെൽത്ത് ആൻഡ് ട്രേഡ് പാട്ണർഷിപ്പിന്റെ ഭാഗമായി രൂപീകരി ക്കും. ആദിവാസി സമൂഹങ്ങളും മറ്റും പിന്തുടരുന്ന നല്ല മാതൃകകൾ പിന്തുടരാനും ആലോചന യുണ്ട്.സുസ്ഥിര വികസന രീതി പിന്തുട രുന്ന സ്ഥാപനങ്ങൾക്ക് ഇനി നികുതി ആനൂകൂല്യവും പരിഗണിക്കു മെന്നും പഠനത്തിൽ പറയുന്നു.
പറഞ്ഞു പഴകിയ പല്ലവി തന്നെയാണ്. എങ്കിലും പറയാതെ തരമില്ല.. പ്രകൃതി തന്നെയാണ് എല്ലാം. പ്രകൃതിയെ ചേർത്ത് നിർത്താൻ തയ്യാറായില്ലെങ്കിൽ ഈ ലോകത്തിനു ശോഭനമായൊരു ഭാവി വെറും സ്വപ്നം മാത്രമായി മാറുമെന്ന് തീർച്ചയാണ്.