Editor's ChoiceKerala NewsLatest NewsLocal NewsNationalNewsSabarimala

ശബരിമല ദർശനം; ഓൺലൈൻ ബുക്കിംഗ് തുടങ്ങി.

ശബരിമല ദർശനത്തിനുള്ള Virtual-Qവിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്.

കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.അയ്യപ്പഭക്തര്‍ നിര്‍ബന്ധമായും കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്,ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ ഹാജാരാക്കിയാൽ മാത്രമാവും പ്രവേശനത്തിന് അനുമതി നൽകുക.24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ്-19 പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ കൈയ്യില്‍ കരുതേണ്ടത്.കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതയും വരുന്ന ഭക്തരെ ഒരു തരത്തിലും ദർശനത്തിന് അനുവദിക്കില്ല.

ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും. ഇത്തവണ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തിനുള്ള സംവിധാനം ഉണ്ടാവില്ല.ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും.
അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വ‍ഴി ഭക്തര്‍ക്ക് ലഭ്യമാക്കും.അപ്പം,അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button