ഹോട്ടലുകളിൽ യോഗം ചേരുന്നതിന് കൊറോണ മാനദണ്ഡപ്രകാരം അനുമതിയില്ല; ബി.ജെ.പി കോർകമ്മിററി യോഗം പൊലീസ് തടഞ്ഞു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ബിജെപി കോർ കമ്മിറ്റി യോഗം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. വൈകീട്ട് മൂന്നുമണിക്ക് കോർകമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളിൽ യോഗം ചേരുന്നത് നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നൽകി.
ഹോട്ടലുകളിൽ യോഗം ചേരാൻ കൊറോണ മാനദണ്ഡപ്രകാരം അനുമതിയില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംഘടനകൾ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യോഗം ചേരാൻ കഴിയുമോ എന്ന സാധ്യതയും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.
അതേസമയം യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാണ് യോഗത്തിനെത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം. ലോക്ക്ഡൗൺ സമയത്ത് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാൻ മാത്രമെ അനുവാദമുള്ളു.