DeathkeralaKerala NewsLatest NewsNews
കണ്ണൂരിൽ അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ മരിച്ചു കുഞ്ഞിനായി തിരിച്ചിൽ തുടരുന്നു

കണ്ണൂര്‍ : വണ്ടിയിൽ എത്തിയതിനു ശേഷം യുവതി കുട്ടിയുമായി പുഴയിൽ ചാടി. ചെമ്പല്ലിക്കുണ്ടില്‍ മൂന്നുവയസ്സുകാരനായ കുട്ടിയുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വേങ്ങര സ്വദേശി എം.വി റീമയാണ് മരിച്ചത് . കുഞ്ഞിനായി അഗ്നിരക്ഷാസേന തിരച്ചില്‍ തുടരുന്നു. ഭർതൃവീട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് 3 ദിവസം മുൻപാണ് ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഗാർഹിക പീഡനം നേരിട്ടതാണ് ആത്മഹത്യയിക്ക് കാരണമെന്നാണ് നിഗമനം. സ്കൂബ ടീമും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ശക്തമായ മഴയായും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനം ബാധിക്കുന്നുണ്ട്.ഇന്ന് പുലർച്ചയോടുകൂടി റീമ മൂന്ന് വയസ്സുള്ള മകനുമായിചാടിയതെന്നാണ് വിവരം. അടുത്ത് മീൻപിടിക്കാൻ എത്തിയവരാണ് വിവരം നാട്ടുക്കാരെ അറിയിച്ചത്.