keralaKerala NewsLatest News

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

മാർത്താണ്ഡം കരുങ്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മ. പാലൂർ കാട്ടുവിള സ്വദേശിനി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ഡിണ്ഡി​ഗൽ സ്വദേശി കാർത്തിക്കിനെ വിവാഹം കഴിച്ചശേഷം അവിടെ താമസിച്ചുവരികയായിരുന്നു യുവതി. ഭർത്താവ് കുട്ടിയോടാണ് കൂടുതൽ സ്നേഹം കാണിച്ചതെന്ന കാരണത്തെ തുടർന്നുള്ള പകയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതിനു പിന്നിലെന്ന് ബെനിറ്റ പൊലീസിന് മൊഴി നൽകി.

42 ദിവസം മുമ്പാണ് പെൺകുഞ്ഞ് ജനിച്ചത്. തുടർന്ന് കുഞ്ഞുമായി നാട്ടിലേക്ക് തിരിച്ചെത്തിയ ബെനിറ്റ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടിൽ എത്തിയ കാർത്തിക്ക്, കുഞ്ഞ് അനങ്ങാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിനെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതായി സംശയം രേഖപ്പെടുത്തിയതിനെത്തുടർന്ന് ബെനിറ്റ ജയയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tag: Mother arrested for suffocating newborn baby by stuffing tissue paper in her mouth

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button