CrimekeralaLatest NewsNews
നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ
ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനാലായിരുന്നു അമ്മയുടെ ക്രൂരത

ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കണ്ടല്ലൂർ പുതിയവിള സ്വദേശിനിയാണ് അറസ്റ്റിലായത്. കായംകുളം കനകക്കുന്ന് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാലര വയസുകാരൻ ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനാലായിരുന്നു അമ്മയുടെ ക്രൂരത.
കുട്ടിയുടെ പിൻഭാഗത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയതോടെ ഡോക്ടറാണ് വിവരം പൊലീസിലും സിഡബ്ല്യുസിയിലും അറിയിച്ചത്.