ബിനീഷിൻ്റെ കാര്യത്തിൽ അമ്മ ധൃതിയിൽ തീരുമാനം എടുക്കേണ്ടതില്ല: സുരേഷ് ഗോപി.

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എം.പി യുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തക രോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിനീഷിൻ്റെ കാര്യത്തിൽ അമ്മ സംഘടന യോഗ്യമായ തീരുമാനമെ ടുക്കും. എടുത്തുചാടിയൊരു തീരുമാനമെടുക്കേണ്ട ഒന്നല്ല ഇത്. വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അന്വേഷണത്തിൽ ഒരു തീരുമാനമാകട്ടെ. അതിനുശേഷം സംഘടന തീരുമാനം. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല.യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമർപ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവർക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നൽകുന്ന സംഘടനയാണിത്. അതിനാൽ അത്തരമൊരു സംഘടന നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.