വ്‌ളോഗര്‍മാരെ അറസ്റ്റ് ചെയ്തു; ആരാധകരെ പരിഹസിച്ച് സുരേഷ് ഗോപി
കൊച്ചി: ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തിന് പിന്നാലെ വിവാദങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പുറകെ എം.പി സുരേഷ് ഗോപിയുടെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അറസ്റ്റിലായ വ്‌ലോഗര്‍മാരെ രക്ഷിക്കാനായി നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹായം ആവശ്യപ്പെട്ട് ഒരു ആരാധകന്‍ സുരേഷ് ഗോപിയെ വിളിച്ചു.
എന്നാല്‍ താന്‍ സഹായിക്കില്ലെന്ന മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്. തന്നെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് വിളിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒപ്പം മോട്ടര്‍ വെഹിക്കള്‍ ഡിപാര്‍ട്‌മെന്റ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കീഴിലാണ്. ഇതില്‍ ഇടപടാനാകില്ല. താന്‍ ചാണകമാണെന്നും, അങ്ങനെ കേള്‍ക്കുമ്പോള്‍ അലര്‍ജിയല്ലേയെന്നുമുള്ള രസകരമായ പ്രതികരണമായിരുന്നു താരത്തിന്റേത്.
എന്തായാലും സുരേഷ് ഗോപിയുടെ പ്രതികരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ ബിഹാറിലൂടെയുള്ള യാത്രയ്ക്കിടെ സൈറണ്‍ മുഴക്കിയും ഹോണ്‍ നിര്‍ത്താതെ അടിച്ചും യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇതിന് പുറകെ വ്‌ളോഗര്‍ സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡും ചെയ്തിട്ടുണ്ട്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.