ബാലഭാസ്കറിൻ്റെത് അപകടമരണം തന്നെയെന്ന് സി ബി ഐ.

പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ. ഇതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് സിബിഐ.
അപകസമയം ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. ബാലഭാസ്കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ കെ. സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവൻ സോബിയുടെ മൊഴിയിൽ സിബിഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.