ട്രാക്കിലേക്ക് വീണ കുഞ്ഞും തളർന്നുവീണ ആ അമ്മയും കാഴ്ചയില്ലാത്തവർ- രക്ഷകന് ആദരവ് ഒരുക്കി റെയിൽവേ
സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് റെയിൽവേ ട്രാക്കിലേക്ക് വീണ കുഞ്ഞും അതിശയകരമായ രക്ഷപ്പെടുത്തിയ ജീവനക്കാരനും. അമ്പരപ്പിക്കുന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ട എല്ലാവരും സംശയിച്ചത്, എന്തുകൊണ്ടാണ് കുഞ്ഞ് ട്രാക്കിലേക്ക് വീണിട്ടും അമ്മ അടുത്തേക്ക് ചെന്ന് രക്ഷിക്കാൻ ശ്രമിക്കാതെ നിലത്ത് വീണതെന്നത്. നൊമ്പരപ്പെടുത്തുന്ന ഒരു ഉത്തരമാണ് അതിനുള്ളത്. കാരണം, അമ്മയും ട്രാക്കിലേക്ക് വീണ കുഞ്ഞും അന്ധരായിരുന്നു.
കുഞ്ഞ് വീണത് മനസിലാക്കി താഴേക്ക് ഇരുന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് എത്താൻ ശ്രമിക്കാനെ ആ അമ്മയ്ക്ക് സാധിക്കുമായിരുന്നുള്ളു. കുഞ്ഞിനും ട്രെയിൻ വരുന്ന ശബ്ദമല്ലാതെ എങ്ങോട്ട് മാറണം എന്നത് വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിൽ മുംബൈയിലെ വംഗാനി റെയിൽവേ സ്റ്റേഷനിലെ മയൂർ ഷെൽക്കെ എന്ന ജീവനക്കാരന്റേത് അതിശയകരമായ ഇടപെടലായിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിനായി റെയിൽവേ വളൈയൊരു സ്വീകരണം തന്നെ ഒരുക്കിയിരിക്കുകയാണ്. മയൂർ ഷെൽക്കെയ്ക്ക് ആദരവ് നൽകിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.