BusinessLatest NewsNationalNews
ജനിച്ചത് യമനിലാണെന്നും എനിക്ക് അറബി രക്തമാണെന്ന് പിതാവ് പറയുമായിരുന്നുവെന്നും മുകേഷ് അംബാനി
ജനിച്ചത് യമനിലാണെന്നും എനിക്ക് അറബി രക്തമാണെന്ന് പിതാവ് പറയുമായിരുന്നെന്നും ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനി.
പ്രഥമ ഖത്തര്‍ സാമ്ബത്തിക ഫോറം (ക്യു.ഇ.എഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പിതാവ് ചെറുപ്പക്കാലത്ത് യമനിലേക്ക് വന്നിരുന്നുവെന്നും താന്‍ പിറന്നത് യമനിലായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള സാമ്ബത്തിക മേഖലയുടെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്ത ഫോറത്തിന്റെ ഉദ്ഘാടനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നിര്‍വഹിച്ചു.
2022ലെ ഖത്തര്‍ ലോകകപ്പ്,’സുസ്ഥിര ലോകം’,ആധുനിക സാങ്കേതികവിദ്യ, , ‘വിപണിയും നിക്ഷേപവും’, തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഫോറം മൂന്ന് ദിവസം നീണ്ടു നിന്നു. ഫോറത്തില്‍ നിരവധി സാമ്ബത്തിക വിദഗ്ധരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും രാഷ്ട്രത്തലവന്മാരും ഭരണാധികാരികളും പങ്കെടുത്തു