കോവിഡല്ലേ; തനിക്ക് ഒരു രൂപ പോലും ശമ്പളം വേണ്ടെന്ന് മുകേഷ് അംബാനി
രാജ്യം കൊവിഡ് മഹാമാരിയില്‍ വലയുമ്ബോള്‍ ഒരു രൂപ പോലും ശമ്ബളമായി സ്വീകരിക്കാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. കമ്ബനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശമ്ബളം വേണ്ടെന്ന് വച്ചത് സ്വമേധയ ആണെന്നുമാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ശമ്ബളമായി മുകേഷ് അംബാനി സ്വീകരിച്ചത് 15 കോടി രൂപയായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തോളമായി ഇതാണ് മുകേഷ് അംബാനിയുടെ ശമ്ബളം. അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിലിനും ഹിതല്‍ മെസ്വാനി എന്നിവരുടെ ശമ്ബളത്തില്‍ മാറ്റമില്ല. ശമ്ബളം വാങ്ങിയില്ലെങ്കിലും റിലയന്‍സിന്റെ
ആസ്തി കൊവിഡ് കാലത്ത് കൂടിയെന്നാണ് റിപ്പോര്‍ട്ട്.
ഓഹരി വിലക്കയറ്റം മൂലം ഒരാഴ്ചക്കിടെ മുകേഷ് അംബാനിയുടെ സമ്ബത്തില്‍ 6.2 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിത അംബാനിക്ക് 8ലക്ഷം രൂപ ഫീസായും 1.65 കോടി രൂപ കമ്മീഷനായും ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.