ഇത് സിനിമാ ഷൂട്ടല്ല, ശരിക്കും കബഡി കളിയ; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി മുകേഷിന്റെ വീഡിയോ

രാഷ്ട്രീയം കളിക്കാനും അറിയാം ഇപ്പൊ അന്തസ്സായി കബഡി കളിക്കാനും അറിയാം എന്ന തെളിയിച്ച് മുകേഷ്. ഒരു കബഡി മത്സരത്തിൽ പങ്കെടുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിനിമയും രാഷ്ട്രീയവും മാത്രമല്ല, കായികവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിക്കുകയാണ്.
”കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്. കോവിഡിന് തൊട്ടുമുമ്പ് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം” എന്ന തലക്കട്ടോടെയാണ് മുകേഷ് ഫേസ്ബുക്കിലൂടെ താൻ കബഡി കളിക്കുന്ന വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കൊല്ലം നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച എം.എൽ.എയാണ് മുകേഷ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് സിനിമയിൽ നിറസാന്നിധ്യമായിരുന്നു താരം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നിരവധിയായ ചിത്രങ്ങളിൽ മുകേഷ് പ്രധാന വേഷങ്ങളിൽ തിളങ്ങിയിരുന്നു. സിദ്ദിഖ് ലാലിൻറെ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായക മുൻനിരയിലേക്കും മുകേഷ് കടന്നുവന്നു.