Kerala NewsLatest NewsNews

അനീഷിനെ കുത്തിയ കത്തി തണ്ണിമത്തന്‍ മുറിച്ച് വൃത്തിയാക്കി,മകള്‍ താഴ്ന്ന ജാതിക്കാരനെ കെട്ടിയത് പിടിച്ചില്ല;തേങ്കുറിശ്ശി കൊലപാതകമിങ്ങനെ

പാലക്കാട് : തേങ്കുറുശി ഇലമന്ദം കെ‍ാല്ലത്തറയില്‍ അനീഷി(25)ന്റെ കെ‍ാലപാതകം ദുരാഭിമാനക്കെ‍ാലയെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കേ‍ാടതിയില്‍ കുറ്റപത്രം നല്‍കി.

അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാര്‍ (43), അമ്മാവന്‍ കെ.സുരേഷ്കുമാര്‍ (45) എന്നിവര്‍ കെ‍ാലപാതകത്തിനു മുന്‍പു ഗൂഢാലേ‍ാചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കെ‍ാലപാതകം, ഗൂഢാലേ‍ാചന, തെളിവു നശിപ്പിക്കല്‍, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജേ‍ാണ്‍ നല്‍കിയ കുറ്റപത്രത്തിലുള്ളത്.

സാമ്ബത്തികമായി ഉയര്‍ന്ന കുടുംബത്തില്‍പെട്ട ഹരിതയെ ജാതിയിലും സമ്ബത്തിലും താഴ്ന്ന കുടുംബത്തില്‍പെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. വിവാഹശേഷം അനീഷിനെ ഇരുവരും പലപ്പേ‍ാഴായി ഭീഷണിപ്പെടുത്തി. കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

സുരേഷ്കുമാര്‍ അനീഷിന്റെ വീട്ടിലെത്തിയും ഭീഷണി മുഴക്കി. ഡിസംബര്‍ 25നു വൈകിട്ട് ആറരയേ‍ാടെയാണു തേങ്കുറുശി മാനാംകുളമ്ബില്‍ വച്ച്‌ അനീഷിനെ ബൈക്കിലെത്തിയ പ്രതികള്‍ വെട്ടിയും കുത്തിയും കെ‍ാലപ്പെടുത്തിയത്.

അനീഷിനെ കുത്തിയ കത്തി സുരേഷ്കുമാര്‍ തണ്ണിമത്തന്‍ മുറിച്ചാണു വൃത്തിയാക്കിയത്. പ്രതികളുടെ കുത്തില്‍ അനീഷിന്റെ രണ്ടു തുടയിലെയും പ്രധാന ഞരമ്ബുകള്‍ മുറിഞ്ഞുമാറി. രക്തം കൂടുതല്‍ വാര്‍ന്നുപേ‍ായി. ശരീരത്തില്‍ മെ‍ാത്തം 12 മുറിവേറ്റു. അക്രമത്തിന് ഉപയേ‍ാഗിച്ച ഉപകരണങ്ങളിലും പ്രതികളുടെ വസ്ത്രത്തിലും ഉള്‍പ്പെടെ അനീഷിന്റെ രക്തമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button