മുളന്തുരുത്തി പള്ളി വിവാദം: ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭ.

മുളന്തുരുത്തി പളളി വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ സഭ രംഗത്ത്. പള്ളിയുടെ താക്കോൽ ഓര്‍ത്തഡോക്സ് സഭക്ക് കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് യാക്കോബായ സഭ. രംഗത്തെത്തിയിരിക്കുന്നത്.
മുളന്തുരുത്തി പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂഏറ്റെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ വിഷയത്തിൽ മധ്യസ്ഥചര്‍ച്ച നടക്കാനിരിക്കെയുളള കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്നും യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാദര്‍ സ്ലീബ പോള്‍ വട്ടവേലില്‍ വ്യക്തമാക്കി.
വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ സഭ വിശ്വാസികള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. തങ്ങള്‍ പരമ്പരാഗതമായി ആരാധന നടത്തിയിരുന്ന ദേവാലയമാണി
തെന്നും വിട്ടുനല്‍കാനാവില്ലെന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്‍റെ നിലപാട്.എല്ലാ വിഭാഗത്തിനും ഒരുമിച്ച് പ്രാര്‍ഥന നടത്താനാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.