കോടിയേരിയുടെ കൊച്ചുമകൾ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് പാലത്തായിയിൽ പോയില്ല.

തിരുവനന്തപുരം/ കോടിയേരിയുടെ കൊച്ചുമകൾ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് പാലത്തായിയിൽ പോയില്ലെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മയക്ക് മരുന്ന് കേസുമായി ബന്ധപെട്ടു സാമ്പത്തിക സഹായം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നതിനിടെ ബാലാവകാശ കമ്മീഷൻ പോയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
കോടിയേരിയുടെ വീട് രമ്യഹർമ്യമാണ്. വീടിനു മുന്നിൽ കോടികൾ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം കൊള്ള സംഘം പോലെയാണ്. ഊർജസ്വലനായി ഇരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലവകാശ കമ്മിഷൻ ബിനീഷിന്റെ വീട്ടിൽ പോയത്. ബിനീഷിന്റെ വീട്ടിൽ നടക്കുന്നത് നാടകമാണ്. ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാൻ ശ്രമിക്കുന്നു. എൻഫോഴ്സ്മെന്റ് റെയ്ഡിൽ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.