Kerala NewsLatest NewsPolitics
ദുരൂഹമരണം, അമിത് ഷാ സത്യം വെളിപ്പെടുത്തണം: മുല്ലപ്പള്ളി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹമരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ വികസനരേഖ പ്രകാശനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ബിജെപി വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് ഇക്കാര്യം അമിത് ഷാ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് കൂടുതല്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ദുരൂഹമരണം സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവിടണം. അതിന് അമിത് ഷാ തയ്യാറാകാത്തത് സിപിഎം- ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.