Kerala NewsLatest News

മൂന്ന് ദിവസത്തെ ശക്തമായ മഴ; മുല്ലപെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 133.80 അടിക്ക് മുകളിലായി ജലനിരപ്പ് ഉയര്‍ന്നു. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്.

ഇന്നല മാത്രം 338 മില്ലീ മീറ്റര്‍ മഴയാണ് മുല്ലപ്പരിയാറില്‍ ലഭിച്ചത്. സെക്കന്റില്‍ ഏഴായിരം ഘനയടിയിലധികം വെള്ളം ഒഴുകിയെത്തുന്നുണ്ട്. 900 ഘയനടി വെള്ളം മാത്രമാണ് തമിഴ്‌നാട് സ്വീകരിക്കൂ.

എന്തെന്നാല്‍ മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68 .4 അടിക്ക് മുകളിലാണ്. പരമാവധി സംഭരണ ശേഷിയോട് വൈഗ അണക്കെട്ട് അടുത്തതിനാല്‍ തമിഴ്‌നാടിന് കൂടുതല്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

അതേസമയം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് 2367.44 അടിയിലെത്തിയിട്ടുണ്ട്. അതേസമയം അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button