ഉറപ്പാണ് എല്‍.ഡി.എഫ് എന്നല്ല, വെറുപ്പാണ് എല്‍.ഡി.എഫ് എന്നാണ് ജനങ്ങള്‍ പറയുന്നത്; മുല്ലപ്പള്ളി

തിരുവനന്തപുരം: ഉറപ്പാണ് എല്‍.ഡി.എഫ് എന്നല്ല, വെറുപ്പാണ് എല്‍.ഡി.എഫ് എന്നാണ് ജനങ്ങള്‍ പറയുന്നതെന്ന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചര്‍ച്ച സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണ്. കബളിപ്പിക്കാനാണോ തീരുമാനമെന്നും മുല്ലപ്പള്ളി ചോദിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത്തരം ചര്‍ച്ചകള്‍ നടത്താനാകുമോയെന്ന് മുല്ലപ്പള്ളി സംശയം പ്രകടിപ്പിച്ചു
‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതാണ് ഇടതുമുന്നണിയുടെ പുതിയ പരസ്യവാചകം. പരസ്യവാചകം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഫ്‌ളക്‌സുകള്‍ എറണാകുളം നഗരത്തില്‍ നിറഞ്ഞു കഴിഞ്ഞു. ഭരണത്തുടര്‍ച്ച മുന്നില്‍ക്കണ്ടാണ് എല്‍ഡിഎഫ് പുതിയ പരസ്യ വാചകം മുന്നോട്ടുവച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്തെ ഭരണ നേട്ടങ്ങള്‍ ആണ് ഫ്‌ളക്‌സുകളില്‍ ഏറെയും.
എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുതുപക്ഷത്തിന്റെ പ്രചാരണ ബ്രോഷര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എം. വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നതായിരുന്നു മുദ്രാവാക്യം. കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്.
The post ഉറപ്പാണ് എല്‍.ഡി.എഫ് എന്നല്ല, വെറുപ്പാണ് എല്‍.ഡി.എഫ് എന്നാണ് ജനങ്ങള്‍