‘വി ഡി സതീശന് തിളങ്ങാനാകട്ടെ’ ആശംസയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് തിളങ്ങാനാകട്ടെ എന്ന് ആശംസിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതിശന്‍റെ പേരിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ല, കേന്ദ്ര തീരുമാനം അറിയിക്കുകയായിരുന്നു എന്ന് മുല്ലപ്പള്ളി കെപിസിസി ആസ്ഥാനത്ത് പ്രതികരിച്ചു. വിഡി സതീശന്‍ നിയമസഭയില്‍ സാമാജികനെന്ന നിലയില്‍ പാടവം തെളിച്ചിട്ടുണ്ട്. എഐസിസി തീരുമാനം അനുസരിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്റെ പേര് നിര്‍ദേശിച്ച് സ്പീകര്‍ക്ക് കത്ത് നല്‍കും.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം പ്രശംസനീയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനിയായ രാഷ്ട്രീയക്കാരനാണ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.