ഭർത്താവ് കോവിഡ് വന്ന് മരണപ്പെട്ട വിഷമത്തിൽ മകനെയും കൊണ്ട് ഭാര്യ തടാകത്തില്‍ ആത്മഹത്യ ചെയ്തു
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. ദമ്പതികളുടെ മൂന്ന് വയസായ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മഹരാഷ്ട്രയിലെ നാഡെഡ് ജില്ലയിലാണ് സംഭവം.
ലോഹയിലെ തടാകത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് 33 വയസുകാരിയായ യുവതി ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവ് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏപ്രില്‍ 13 നാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ആന്ധ്രപ്രദേശില്‍ നിന്നും കുടിയേറിയ ഇവരുടെ കുടുംബം നാടന്‍ പണികള്‍ ചെയ്താണ് ജീവിക്കുന്നത്.
അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധയുണ്ടായത്. കുറച്ച് ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടര്‍ന്നാണ് ഭാര്യയുടെ ആത്മഹത്യയും, അമ്മയെ പിന്തുടര്‍ന്ന മൂന്ന് വയസുകാരന്‍റെ മരണവും