Editor's ChoiceKerala NewsLatest NewsLocal NewsNews
മുല്ലപ്പളളിയുടെ പ്രസ്താവന പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത് പോലെയാണെന്ന് കെ മുരളീധരൻ.

കോഴിക്കോട് / യുഡിഎഫിന്‍റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവന പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത് പോലെ ആണെന്ന് കെ മുരളീധരൻ. തോറ്റിട്ടും ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. യുഡിഎഫിന്‍റെ പരാജയം ജനങ്ങൾ നൽകിയ ശിക്ഷയാണ്. ജനപിന്തുണയുള്ളവരെ മുന്നണിയിൽ നിന്ന് പറഞ്ഞു വിട്ടതോടെ യുഡിഎഫിന് കെട്ടുറപ്പില്ലെന്ന തോന്നലുണ്ടാക്കി. തന്നോട് പോലും സ്ഥാനാർത്ഥികളെ കുറിച്ച് ഒരഭിപ്രായവും ചോദിച്ചില്ല. ഓരോരുത്തരും അവരവരുടെ മണ്ഡലങ്ങള്‍ കൈവിടാതെ നോക്കിയിരുന്നെങ്കില്‍ ഈ തോല്‍വി ഒഴിവാക്കാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.