Editor's ChoiceKerala NewsLatest NewsLocal NewsNews
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: ഉള്ളൂരിൻ്റെ വരികൾ ഉദ്ധരിച്ച് മന്ത്രി കെ ടി ജലീൽ.

തിരുവനന്തപുര: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത വിഷയത്തിൽ ഉള്ളൂരിൻ്റെ വരികൾ ഉദ്ധരിച്ച് മന്ത്രി കെ ടി ജലീൽ. നമുക്ക് നാമേ പണിവതു നാകം നരകവുമതു പോലെ എന്ന മറുപടിയാണ് മന്ത്രി നൽകിയത്. ഉള്ളൂരിന്റെ പ്രേമസംഗീതത്തിലെ വരികളാണിവ. മാധ്യമപ്രവ ർത്തകരുടെ ചോദ്യത്തിന് മന്ത്രി ആദ്യം ചിരിക്കുകയാണ് ചെയ്തത്. ആവർത്തിച്ചുള്ള ചോദ്യത്തിനാണ് മന്ത്രി വരികൾ പാടിയത്. സ്വർണക്കടത്ത്, ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ മന്ത്രി ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനെ മുസ്ലിം ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടുപിന്നാലെയാണ് അഴിമതി കേസിൽ ലീഗിന്റെ പ്രമുഖനായ നേതാവ് തന്നെ അറസ്റ്റിലാകുന്നത്.