അനില്‍ ദേശ്മുഖിന് തിരിച്ചടി: കേസ് റദ്ദാക്കാനുള്ള ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി
മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് തനിക്കെതിരെ ചാര്‍ജ് ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കള്ളപ്പണം വെളുപ്പിക്കലിനാണ് അനില്‍ ദേശ്മുഖിനെതിരെ ഇഡി കേസെടുത്തിട്ടുള്ളത്. മുന്‍ മുംബൈ കമ്മീഷണര്‍ പരംബീര്‍ സിംഗ് ആണ് അനില്‍ ദേശ്മുഖിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
എല്ലാ ബാറുകളില്‍ നിന്നുമായി പ്രതിമാസം നൂറ് കോടി രൂപ പിരിച്ചെടുക്കാന്‍ ദേശ്മുഖ് അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് പരംബീര്‍ സിംഗ് ആരോപിച്ചിരുന്നത്. ദേശ്മുഖിന്റെ ആവശ്യപ്രകാരം 4.7 കോടി രൂപ സച്ചിന്‍ വാസെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതായി ഇഡി കണ്ടെത്തിയരുന്നു.
ഏപ്രില്‍ അഞ്ചിന് ദേശ്മുഖിന്റെ ഹര്‍ജി പരിഗണിക്കവേ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണിയും ഉള്‍പ്പെട്ട ബെഞ്ച് സിബിഐയോടും ആവശ്യപ്പെട്ടിരുന്നു.