CovidLatest NewsLaw,NationalNews
ഞാന്‍ ജീവിച്ചിരിപ്പുണ്ട്; മേയര്‍
മുംബൈ: വ്യാജ വാര്‍ത്ത പ്രചരിച്ചതില്‍ പ്രതികരണവുമായി മേയര്‍ കിഷോരി പെഡ്‌നേകര്‍ രംഗത്ത്. മേയര്‍ മരണപ്പെട്ടതായുള്ള വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായാണ് മേയര്‍ മുന്നോട്ട് വന്നത്.
ഞായറാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് മേയര്‍ മരണപ്പെട്ടതായുള്ള തെറ്റായ വിവരം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഇതിനെതിരെയാണ് മേയര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നുമായിരുന്നു മേയറുടെ പ്രതികരണം.
കോവിഡ് രോഗമുക്തയായ മേയര്‍ക്ക് അനന്തരഫലമായാണ് നെഞ്ചുവേദന വന്നതെന്നാണ് ഡെപ്യൂട്ടി മേയര്‍ സുഹാസ് വാദ്കരും പ്രതികരിച്ചു