Kerala NewsLatest NewsPoliticsUncategorized

സീറ്റ് മുരളീധരൻ പോക്കറ്റിൽ നിന്ന് നൽകുന്നതല്ല, അത് കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നതാണ്; ബാലശങ്കറിൻറേത് സീറ്റ് നിഷേധിച്ചതിലുള്ള മാനസിക വിഷമം’ വി മുരളീധരൻ

ന്യൂ ഡെൽഹി: കേരളത്തിൽ ബിജെപി – സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിൻറെ പ്രസ്താവന വൈകാരിക പ്രകടനം മാത്രമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. സീറ്റ് കയ്യിൽ നിന്ന് എടുത്ത് കൊടുക്കുന്നതല്ല. സീറ്റ് കിട്ടാതായപ്പോഴുള്ള പ്രതികരണം മാത്രമാണ് ബാലശങ്കറിൻറേതെന്നും അതിനപ്പുറം പ്രാധാന്യം ആരോപണത്തിന് നൽകേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.

കഴക്കൂട്ടത്ത് ശോഭ യോജിച്ച സ്ഥാനാർത്ഥിയാണെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അവരെ തെരഞ്ഞെടുത്തത്. ശോഭയുമായി സംസാരിച്ചിരുന്നതായും പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും മുരളീധരൻ അറിയിച്ചു.

ചെങ്ങന്നൂരിലും ആറന്മുളയും ബിജെപി തോറ്റുകൊടുത്താൽ കോന്നിയിൽ കെ സുരേന്ദ്രനെ വിജയിപ്പിക്കാമെന്നാണ് സിപിഎമ്മുമായുള്ള ഫോർമുല എന്നായിരുന്നു ബാലശങ്കറിൻറെ വെളിപ്പെടുത്തൽ. ചെങ്ങന്നൂരിൽ പ്രചാരണം തുടങ്ങിയ തന്നെ വെട്ടിയത് ആ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണെന്നും ബാലശങ്കർ ആരോപിച്ചിരുന്നു. വസ്തുതയല്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് ആർ ബാലശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നും ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button