CrimeLatest News
ഹെഡ്ഫോണിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ കൊലപാതകത്തില്‍ അവസാനിച്ചു
അകോല: ഹെഡ്ഫോണിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവാവ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.
അകോലയിലെ ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളായ റിഷികേഷ് യാദവ്, ബന്ധു നേഹ എന്നിവര്‍ തമ്മിലാണ് ഹെഡ്ഫോണിനെ ചൊല്ലി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് റിഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നേഹയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ റിഷികേശിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുക്കുകയാണ്്.