CrimeDeathKerala NewsLatest NewsLocal NewsNews
വഴി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടികൊന്നു.

വഴി തർക്കത്തെ തുടർന്ന് കാസര്‍കോഡ് ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടികൊന്നു. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് യുവാവ് വെട്ടി കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉദയന്റെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. തിങ്കളാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. സംഭവം അറിഞ്ഞു ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.