തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകം; അബൂബക്കറിനെ പ്രതിയാക്കിയ പൊലീസ് നടപടിക്കെതിരെ കുടുംബം
തോട്ടപ്പള്ളിയിലെ സ്ത്രീ കൊല്ലപ്പെട്ട കേസിൽ അബൂബക്കറിനെ പ്രതിയാക്കിയ പൊലീസ് നടപടിക്കെതിരെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ അബൂബക്കറിനെ പിന്നീട് കേസിൽ പ്രതിയാക്കിയെന്നാണ് മകൻ ആരോപിക്കുന്നത്. മാധ്യമങ്ങൾക്ക് നൽകിയ വിവരങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. അബൂബക്കറിന്റെ പേരിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതായും കുടുംബം ആരോപിച്ചു.
യഥാർത്ഥ പ്രതികൾ മോഷണക്കേസിലെ പ്രതിയും ഭാര്യയുമാണെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടും അബൂബക്കറിനെ കുടുക്കി റിമാൻഡ് ചെയ്തുവെന്നുമാണ് കുടുംബത്തിന്റെ നിലപാട്. അബൂബക്കർ നിരപരാധിയാണെന്നും കൃത്രിമ തെളിവുകൾ സൃഷ്ടിച്ച് പൊലീസ് കുടുക്കുകയായിരുന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. ജയിൽ മോചനം ലഭ്യമാക്കണമെന്നും കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും അബൂബക്കറിന്റെ മകൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Tag: Murder of a woman in Thottappally; Family opposes police action against Abubakar