keralaKerala NewsLatest News

ഇടുക്കി മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകം; പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

ഇടുക്കി മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. പ്രതിയുടെ വ്യക്തമായ വിവരങ്ങൾ കൈമാറുന്നവർക്ക് 25,000 രൂപ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 23-നാണ് മൂന്നാർ ചൊക്കനാട് തേയില ഫാക്ടറിയിൽ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷൻ സ്വദേശി രാജപാണ്ടി കൊല്ലപ്പെട്ടത്. തലയിൽ ആഴത്തിലുള്ള മുറിവുകളോടെ മൃതദേഹം കെട്ടിടത്തിനുള്ളിൽ കണ്ടെത്തുകയായിരുന്നു.

ഡ്യൂട്ടിക്കിടെ ഭക്ഷണം പാകം ചെയ്യാനായി താമസ സ്ഥലത്തേക്ക് പോയ രാജപാണ്ടി ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ ഉണ്ടായിരുന്ന ഗുരുതരമായ മുറിവുകൾക്ക് പുറമെ ഭിത്തിയിലും രക്തക്കറകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും പരിശോധന നടത്തി.

Tag: Murder of security guard in Idukki, Munnar; Police announce reward for information on the suspect

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button