മൂർത്തിയുടെ മരിച്ചുപോയ ഭാര്യ വീടിന്റെ പാലുകാച്ചിനെത്തി,ചടങ്ങിനെത്തിയവരെല്ലാം ഞെട്ടി.

കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയവരെല്ലാം അമ്പരന്നു. മരിച്ചുപോയ ശ്രീനിവാസ മൂർത്തിയുടെ ഭാര്യ പാലുകാച്ചൽ ചടങ്ങിനെത്തിയിരുന്നു. ശ്രീനിവാസ മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന
പാലുകാച്ചൽ ചടങ്ങിൽ പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. എത്തിയ ഓരോരുത്തരും സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് അന്തം വിട്ടു. മരിച്ചുപോയ മൂർത്തിയുടെ ഭാര്യ ജീവനോടെയുണ്ടോയെന്നായി എല്ലാവർക്കും പിന്നെ സംശയം. ഓഗസ്റ്റ് 8നായിരുന്നു കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്.
ചിരിച്ചുകൊണ്ടിക്കുന്ന സ്ത്രീ ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ലെന്ന് തിരച്ചറിഞ്ഞതോടെ തിരിച്ചുവരവിന്റെ രഹസ്യം പിന്നീടാണ് ബന്ധുക്കൾ ഉൾപ്പടെ സന്ദർശകരായി എത്തിയവർ തിരിച്ചറിയുകയായിരുന്നു. ഭാര്യയുടെ അതേ രൂപത്തിൽ ചടങ്ങിനെത്തുന്നവരെ സ്വീകരിക്കാൻ ശ്രീനിവാസ മൂർത്തി, ഭാര്യ മാധവിയുടെ ഒരു പ്രതിമ തയ്യാറാക്കിക്കുകയായിരുന്നു. പ്രതിമയാണ് യഥാർത്ഥത്തിൽ അതിഥികളെ ചടങ്ങിലേക്ക് വരവേറ്റത്. മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി അപകടത്തിൽ മരണപ്പെടുന്നത്. ഭാര്യയുടെ മരണം ശ്രീനിവാസ മൂർത്തിയുടെ കുടുംബത്തെ അക്ഷരാർത്ഥത്തിൽ തകർത്തു. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും ഒരു സ്വപ്നമായിരുന്നു.
മാധവിയുടെ മരണശേഷം ആ സ്വപ്നം സഫലീകരിക്കാൻ ശ്രീനിവാസ മൂർത്തി വീട് നിർമ്മിക്കുകയായിരുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന ഭാര്യയുടെ സാന്നിധ്യം ആ വീട്ടിൽ ഊട്ടിയുറപ്പിക്കാൻ ശ്രീനിവാസ മൂർത്തി മാധവിയെപ്പോലെതന്നെ ഒരു പ്രതിമയും ചെയ്തു.
പ്രതിമ കണ്ടാൽ, ഒറ്റ നോട്ടത്തിൽ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആർക്കും പറയാനാവില്ല. അത്രയേറെ പൂർണ്ണതയാണ് പ്രതിമയ്ക്കുള്ളത്. ഭാര്യയെ എന്നെന്നും ഓർക്കാൻ ഇതിലും മികച്ച ഒന്നില്ലെന്നാണ് ശ്രീനിവാസ മൂർത്തിക്കൊപ്പം സുഹൃത്തുക്കളും, ബന്ധുക്കളും പറയുന്നത്.