Kerala NewsLatest NewsPoliticsUncategorized

1996 ന് ശേഷം ആദ്യമായി ഒരു വനിതാ സ്ഥാനാർഥി; 25 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്

മ​ല​പ്പു​റം: നിയമസഭാ തെരഞ്ഞെടുപ്പിലെ 25 സീറ്റുകളിലെ സ്ഥാനാർഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പട്ടികയിൽ വനിതാ പ്രാതിനിധ്യവുമുണ്ട്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. മൂന്ന് തവണ എംഎൽഎമാരായി ഇരുന്നവർക്ക് ഇത്തവണ സീറ്റില്ല. എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ എൻ എ ഖാദർ എന്നിവർക്ക് ഇളവ് നൽകി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അബ്ദു സമദ് സമദാനി സ്ഥാനാർഥിയാകും. പുനലൂർ, ചടയമംഗലം ഇതിൽ ഏത് സീറ്റിലാണ് മത്സരിക്കുന്നതെന്ന് അറിഞ്ഞ ശേഷം ഇവിടത്തെയും പേരാമ്പ്രയിലും സ്ഥാനാർഥിയെ പിന്നീട് നിശ്ചയിക്കും.

1996 ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാർഥി ലീഗ് പട്ടികയിൽ ഇടംപിടിച്ചു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദ് മത്സരിക്കും. 1996 ൽ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ വനിതാ ലീഗ് മുൻ അധ്യക്ഷ ഖമറുന്നീസ അൻവർ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാർഥിത്വം നൽകുന്നത്. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാർഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.

കോഴിക്കോട് സൗത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎ എം കെ മുനീർ ഇത്തവണ കൊടുവള്ളിയിൽ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂർ തിരിച്ചുപിടിക്കാൻ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. പെരിന്തൽമണ്ണയിൽ നിന്ന് മാറി മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയിൽ മത്സരിക്കും.

സ്ഥാനാർഥികൾ

മഞ്ചേശ്വരം- എം കെ എം അഷ്റഫ്
കാസർകോട്- എൻ എ നെല്ലിക്കുന്ന്
അഴീക്കോട്- കെ എം ഷാജി
കൂത്തുപറമ്പ് – പൊട്ടൻകണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കൽ അബ്ദുള്ള
കോഴിക്കോട് സൗത്ത്- നൂർബിന റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ (സ്വത.)
കൊടുവള്ളി- എം കെ മുനീർ
തിരുവമ്പാടി – സി പി ചെറിയമുഹമ്മദ്
കെണ്ടോട്ടി- ടി വി ഇബ്രാഹിം
ഏറനാട്- പി കെ ബഷീർ
മഞ്ചേരി- യു എ ലത്തീഫ്
പെരിന്തൽമണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി. ഉബൈദുള്ള
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുൽ ഹമീദ് മാസ്റ്റർ
തിരൂരങ്ങാടി- കെ.പിഎ മജീദ്
താനൂർ- പി. കെ ഫിറോസ്
തിരൂർ- കുറുക്കോളി മൊയ്തീൻ
കോട്ടയ്ക്കൽ- കെ.കെ ആബിദ് ഹുസൈൻ തങ്ങൾ
മണ്ണാർക്കാട്- എൻ. ഷംസുുദ്ദീൻ
ഗുരുവായൂർ- കെ.എൻ.എ ഖാദർ
കളമശ്ശേരി- വി. ഇ. ഗഫൂർ
കോങ്ങാട്- യു.സി. രാമൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button