indiaLatest NewsNationalNews

”രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കുന്നത് പാകിസ്താനിലും ബംഗ്ലാദേശിലും നിന്നുള്ള നുഴഞ്ഞുകയറ്റം മൂലം” കേന്ദ്ര മന്ത്രി അമിത് ഷാ

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കുന്നത് പാകിസ്താനിലും ബംഗ്ലാദേശിലും നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമാണെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

“വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം ഇന്ത്യയിലെ പൗരന്മാർക്കുമാത്രമേ ലഭിക്കാവൂ,” എന്നും ഷാ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയെ ഷാ പിന്തുണച്ചു. “നുഴഞ്ഞുകയറ്റത്തെയും വോട്ടർ പട്ടിക ശുദ്ധീകരണത്തെയും രാഷ്ട്രീയമായി കാണരുത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണ്,” എന്നും അദ്ദേഹം പറഞ്ഞു.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് നിഷേധാത്മകമാണെന്നും, എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

Tag: “Muslim population in the country is increasing due to infiltration from Pakistan and Bangladesh,” says Union Minister Amit Shah

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button