മുത്തങ്ങ, ശിവഗിരി, മാറാട് സംഭവങ്ങളിൽ പഴി എനിക്കു മാത്രം; റിപ്പോർട്ട് പുറത്തുവിടണമെന്ന് സർക്കാരിനോട് എ കെ ആന്റണി
ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദരപൂർവമായ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളത്

നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി.മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന്എ .കെ.ആന്റണി വ്യക്തമാക്കി.ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേൾക്കേണ്ടി വന്നത്’.ആദിവാസികളെ മുത്തങ്ങയില്‍നിന്ന് ഇറക്കിവിടണമെന്ന് മൂന്നു തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിനു കത്തയച്ചിരുന്നു. അവിടെ കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് കൂടി വന്നശേഷമാണ് നടപടി ഉണ്ടായത്. 1995 ല്‍ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ്. അതു സര്‍ക്കാര്‍ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആന്റണി പറഞ്ഞു. ആന്റണി സർക്കാരിന്റെ കാലത്തു ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിനു മറുപടി പറയുകയായിരുന്നു ആന്റണി.
21 വര്‍ഷമായി ഞാന്‍ കേരള രാഷ്ട്രീയത്തില്‍നിന്നു മാറിയിട്ട്. അതുകഴിഞ്ഞ് എത്ര സര്‍ക്കാരുകള്‍ വന്നു. മുത്തങ്ങള്‍ വന്യജീവി സങ്കേതമാണെന്നാണ് യുഡിഎഫ് നിലപാട്. 15 വര്‍ഷം ഭരിച്ചത് വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സര്‍ക്കാരുകളാണ്. എന്റെ സര്‍ക്കാര്‍ ആദിവാസികളെ ഇറക്കിവിട്ടത് തെറ്റാണെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അവിടെ വീണ്ടും ആദിവാസികളെ താമസിപ്പിക്കാനോ ഭൂമി കൊടുക്കാനോ ശ്രമിച്ചിട്ടുണ്ടോ? അതു സാധ്യമല്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു.നീണ്ട ഇടവേളക്ക് ശേഷമാണു മുൻ മുഖ്യമന്ത്രി എ കെ ആന്റണി വാർത്താസമ്മേളനം കൂടിയത്.
Tag: Muthanga, Shivagiri, Maradu incidents are my fault alone; AK Antony asks the government to release the report.