CrimeKerala NewsLatest NewsLaw,Local News
മയക്കുമരുന്ന് സംഘത്തിന്റെ അതിക്രമം; യുവാവിന് പരിക്ക്
മാരാരിക്കുളം: യുവാവിനെതിരെ മയക്കുമരുന്ന് സംഘത്തിന്റെ അതിക്രമം. തൈക്കല്‍ ഫ്രാന്‍സിസിനെയാണ് മയക്കുമരുന്ന് സംഘം അക്രമിച്ചത്.
മാരാരിക്കുളം ഓമനപ്പുഴയിലാണ് സംഭവം. കേബിള്‍ ജോലി ചെയ്യുകയായിരുന്ന ആളുകളെ മയക്കുമരുന്ന് സംഘം അക്രമിക്കുന്നത് കണ്ട ഫ്രാന്‍സിസ് ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിലാണ് അക്രമി സംഘം തൈക്കല്‍ ഫ്രാന്‍സിസിനെ അക്രമിച്ചത്. അക്രമത്തില്‍ യുവാവിന്റെ കണ്ണിന് പരിക്ക് പറ്റിയിട്ടുണ്ട്. നാട്ടുകാരെത്തിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
അതേ സമയം യുവാവിനെ അടിയന്തിര ശസ്ത്രക്രീയയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.