ഗ്രേറ്റയ്ക്ക് അയച്ച് കൊടുത്തത് ടെലഗ്രാം വഴി ,സൂം മീറ്റിനൊടുവില്‍ ടൂള്‍ക്കിറ്റ് ഉണ്ടാക്കി നല്‍കി

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഇതുവരെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ദിഷ രവി, നികിത ജേക്കബ്, ശാന്തനു എന്നിവര്‍ക്കെതിരെയാണ് കേസ്. ഗ്രേറ്റയ്ക്ക് ടൂള്‍കിറ്റ് ഉണ്ടാക്കി നല്‍കിയത് ദിഷയും ശാന്തനുവും നികിതയുമാണെന്ന് ഡല്‍ഹി പൊലീസ്.
ദിഷയും ശാന്തനുവും നികിതയും ചേര്‍ന്നാണ് ടൂള്‍കിറ്റ് ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഡല്‍ഹി പൊലീസ് പറയുന്നു. കര്‍ഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂള്‍ക്കിറ്റ്. ”പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയില്‍ നിന്ന് നികിതയെ ബന്ധപ്പെട്ടതാണ് എല്ലാത്തിന്‍്റേയും തുടക്കം. സംഘടനയുടെ സ്ഥാപകന്‍ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേര്‍ സൂം യോഗത്തില്‍ പങ്കെടുത്തു. ആ യോഗത്തില്‍ ടൂള്‍ക്കിറ്റ് സംബന്ധിച്ച ചര്‍ച്ച നടന്നു.’ ഒരു മുതിര്‍ന്ന സൈബര്‍സെല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ ദിഷയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കര്‍ഷക നിയമങ്ങളുടെ പ്രതിഷേധത്തിന്‍റെ മറവില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് വ്യക്തമായത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാന്‍ ഖാലിസ്താന്‍ അനുകൂല സംഘടനകളുമായി ഇവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു. മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്നു എന്നിവര്‍ക്കെതിരെയും സമാനകേസില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.