Kerala NewsLatest News
അരക്കോടി ബന്ധുവിന്റെ ഭൂമിയിടപാടിന്റെ പണം, ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട് കെ.എം ഷാജി
കണ്ണൂര്‍: വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയില്‍ പ്രതികരണവുമായി കെഎം ഷാജി എംഎല്‍എ. അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുവന്ന പണമാണിതെന്നും കെ.എം ഷാജി . പണത്തിന് കൃത്യമായ രേഖകള്‍ ഉണ്ട്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കരുതിയതല്ലെന്നും കെ.എം ഷാജി പറഞ്ഞു. രേഖ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്ന് കെ.എം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. കെഎം ഷാജിയുടെ വീട്ടില്‍നിന്നും 50 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കണ്ണൂരിലെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്.