Kerala NewsLatest NewsPolitics

ബി ജെ പിയെ പോലെ വർഗീയത കാർഡ് ഇറക്കി പി.രാജീവും

കളമശ്ശേരി: കേരളത്തിന്റെ മണ്ണിൽ വർഗീയതയുടെ വിഷം നിറക്കാൻ എന്നും മുന്നിൽ നിൽക്കുന്ന പാർട്ടിയാണ് ബി ജെ പി, ഇതിന് ഒത്താശ ചെയ്യാൻ എൽ ഡി എഫിന് ഒരു മടിയുമില്ല. എന്നാൽ സാക്ഷര കേരളം ഇതിനു നിന്ന് കൊടുക്കാറില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പിൽ ഏതു വിധേനയും കുറച്ചു വോട്ട് സമാഹരിക്കുക എന്ന ലക്ഷ്യം മാത്രം കണ്ടുകൊണ്ടാണ് പി.രാജീവിനെ പോലെയുള്ള ഒരാൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നത് വളരെ വേദനയോടെ നോക്കികാണേണ്ടതാണ്‌.

ആദ്യം അച്ഛൻ ഇപ്പോൾ മകൻ, ഇതിങ്ങനെ തുടർന്ന് പോയാൽ വേറെ ഒരു പാർട്ടിയും ഇവിടെ പച്ചപിടിക്കില്ലെന്നും മറ്റ് സമുദായക്കാർക്കു ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടാകുമെന്നും പറഞ്ഞു പ്രചരിപ്പിക്കുന്നു.

ഏറ്റവും കൂടുതൽ വ്യവസായ സ്ഥാപനങ്ങളുള്ള ഈ മേഖലയിൽ വ്യവസായികളെ സ്വാധീനിക്കാൻ വേണ്ടി അവരുടെ ഭാവി സുരക്ഷിതമാക്കാൻ ഈ മണ്ഡലത്തിൽ നിന്നും ലീഗിനെ ഏതു വിധേനയും പരാജയ പെടുത്തണം എന്ന് പ്രചരിപ്പിക്കുന്നു. തങ്ങൾക്കു സ്വാധീനമുള്ള മേഖലകളിൽ വീടുകൾ കയറിയിറങ്ങിയാണ് ഈ കാർഡ് എൽ ഡി എഫ് ഇറക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ കൂടുതലായി സമാഹരിക്കാൻ സാധിച്ചതാണ് യു ഡി എഫിന്റെ മിന്നും ജയത്തിനു അവസരമുണ്ടാക്കിയതെന്നും ഇവർ കരുതുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button