എസ് വി പ്രദീപിൻറെ മരണത്തിൽ അടി മുടി ദുരൂഹത, തുടച്ചു നീക്കിയതോ?.

തിരുവനന്ത പുരം/വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്ര വർത്തകൻ എസ് വി പ്രദീപിൻറെ മരണത്തിൽ അടി മുടി ദുരൂഹത. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര മായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പ്രദീപ് സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച വാഹനം ചീറിപ്പാഞ്ഞു പോകുന്നത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപത്ത് വെച്ചാണ് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുന്നത്. ഇടിച്ചു തെറിപ്പിച്ച വാഹനം നിർത്താതെ പോയി. ഈ ഭാഗത്ത് സി സി ടി വി ഇല്ല എന്നതാണ് ദുരൂഹത ഉണ്ടാക്കുന്നത്. സി സി ടി വി ഇല്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഇവിടെ വെച്ച് ആസൂത്രിതമായി ഒരു മാധ്യമ പ്രവർത്തകനെ തുടച്ചു നീക്കിയിരിക്കുകയാണെന്നാണ് മാധ്യമ ലോകം ഒന്നടങ്കം സംശയി ക്കുന്നത്. പിണറായി സർക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലു കൾ നടത്തിയ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരണപ്പെട്ട സംഭവം ദുരൂഹത ഉണ്ടാക്കിയി രിക്കുകയാണ്. എസ്.വി പ്രദീപിനെ ഇടിച്ച ശേഷം പട്ടാപകൽ വഹനം നിർത്താതെ പോയതിലാണ് ദുരൂഹത. പ്രദീപിന്റെ ഇരുചക്ര വാഹനം ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയി. വാഹനാക ടത്തിൽ മരിച്ച എസ് വി പ്രദീപിന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രദീപിന് ഭീഷണി ഉണ്ടായിരുന്നെന്നാണ് പ്രദീപിന്റെ അമ്മ വസന്തകുമാരിയും പ്രദീപിന്റെ സഹോരിയും മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞിട്ടുണ്ട്. മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം, കർമ്മ ന്യൂസ് എന്നീ ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിരുന്നു.
മംഗളം ഹണിട്രാപ്പ് കേസിൽ പ്രതി ചോർത്ത് പ്രദീപിനെ പിണറായി സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കേസിൽ താൻ ഒരുവിധത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും പിണറായി സർക്കാരിലെ കൂടുതൽ മന്ത്രിമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രദീപ് വെളിപ്പെടുത്തൽ നടത്തുകയും ഉണ്ടായി. അപകടത്തിൽ ദൂരഹതയുണ്ടെന്ന് പത്രപ്രവർത്തകർ ആരോപിച്ചു. അതേസമയം, കേസന്വേഷണ ത്തിനായി കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.. പോലീസ് ഇത്ര പെട്ടെന്ന് അന്വേഷണ സംഘം രൂപീകരിക്കാൻ തക്കതായ വിവരങ്ങളും കാരണങ്ങളും ഉണ്ടാകാം എന്നാണ് ഇക്കാര്യത്തിൽ കരുതേണ്ടത്. പ്രദീപ് ഇപ്പോൾ ചില ഓൺലൈൻ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു.
നീണ്ട വർഷക്കാലം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന എസ്.വി പ്രദീപിന്റെ മരണം കരുതി കൂട്ടിയോ? എന്നതും, മരണം നടന്ന സ്ഥലത്ത് സി.സി.ടി.വി ക്യാമറ ഇല്ലായിരുന്നു എന്നതും ഒട്ടനവധി സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനാൽ തന്നെ ഏത് വാഹനമാണ് ഇടിച്ചതെന്നു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തുന്നത്. അപകടം നടന്ന് രക്തം വാർന്ന് കിടന്നിട്ട് ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും പെട്ടെന്ന് ഉണ്ടാകാത്ത അവസ്ഥയായിരുന്നു. സാക്ഷികൾ ഇല്ലെന്ന സൂചനകൾ ആണ് ഉള്ളത്. തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നു പൊലീസ് പറയുന്നുണ്ട്. ഭാര്യ ഹോമിയോ ഡോക്ടർ ആണ്. ഒരു മകൻ ഉണ്ട്. പോലീസ് തൊട്ടടുത്ത സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളെജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്കു നൽകും. പ്രദീപിന്റെ ഭാര്യ ഹോമിയോ ഡോക്ടർ ആണ്. ഒരു മകനുണ്ട്.