Kerala NewsLatest NewsNationalNewsUncategorized

യെമനിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ചെന്നൈയിൽ പിടിയിൽ; ഐഎസ് ബന്ധമെന്ന് സംശയം

ചെന്നൈ: തീവ്രവാദ ബന്ധമുള്ള രണ്ട് മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. യമനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ജിലാനി (26) പുതുച്ചേരി സ്വദേശി ഹസ്സൻ എന്നിവരാണ് പിടിയിലായത്. തീവ്രവാദ സ്വഭാവമുളള സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇരുവരെക്കുറിച്ചും കേന്ദ്ര ഏജൻസികൾക്ക് നേരത്തെ വിവരം കിട്ടിയിരുന്നു.

കേരളത്തിലെ സ്വർണ്ണക്കടത്തിലും ഇവർക്ക് പങ്കുള്ളതായാണ് സൂചന. അതേസമയം ഇന്നലെ രണ്ട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപിയിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ടവരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button