വിവാദങ്ങളൊഴിയാതെ നാദിര്‍ഷയുടെ സിനിമകള്‍
കോട്ടയം : നാദിര്‍ഷയുടെ പുതിയ സിനിമകള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ് രംഗത്ത്. നാദിര്‍ഷയുടെ ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളില്‍ ഇറങ്ങുന്ന സിനിമയ്ക്കെതിരെയാണ് കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുന്ന തരത്തിലെ പേരുകളാണ് നാദിര്‍ഷ സിനിമകള്‍ക്ക് നല്‍കുന്നതെന്നാരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. സിനിമകളടെ നാമം മാറ്റണമെന്നും അല്ലാത്തപക്ഷം ആഗസ്റ്റ് 11 ന് സെക്രട്ടറിയേറ്റിന് മുന്പില് ധര്‍ണ്ണ നടത്താനും തങ്ങള്‍ ഒരുക്കമാണെന്ന ഭീഷണിയും കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
നാദിര്‍ഷ കരുതി കൂട്ടിയാണ് സിനിമകള്‍ക്ക് ഈ പേര് നല്‍കുന്നതെന്നും നാദിര്‍ഷയ്ക്ക് പുറകില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാദിര്‍ഷയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
സിനിമയ്ക്ക് നാദിര്‍ഷ നല്കുന്ന പേരുകളെ കുറിച്ച് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതേസമയം ആരൊക്കെ ഭീഷണി പെടുത്തിയാലും വിമര്‍ശിച്ചാലും സിനിമയുടെ പേര് മാറ്റിലെന്ന നിലപാടിലാണ് നാദിര്‍ഷ.