ഒരിക്കൽ താൻ വലതുവശത്തെ ചിത്രത്തിൽ ഉള്ളതുപോലെ ആയിരുന്നു; ഇനി ആ ഞാൻ ഇല്ല കാരണം വ്യക്തമാക്കി തെന്നിന്ത്യൻ താരസുന്ദരി നമിത

സിനിമാലോകത്ത് ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്ന താരങ്ങൾക്കെല്ലാം എന്നും ഒരു പ്രത്യേക പരിഗണന തന്നെ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ പല താരങ്ങളും ഇത്തരം ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിന് യാതൊരു മടിയും കാണിക്കാറില്ല. പലരും അതിന് തയ്യാറായി മുന്നോട്ടു വരികയാണ് ചെയ്യുന്നത്. ആദ്യ ചിത്രത്തിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടു കഴിഞ്ഞാൽ പിന്നീട് അങ്ങോട്ടുള്ള ചിത്രങ്ങളിലെല്ലാം അത് തന്നെയായിരിക്കും ലഭിക്കുക എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പല താരങ്ങളും ഇത്തരമൊരു അവസരം ചോദിച്ചു വാങ്ങുന്നത്. ഗ്ലാമറസ് രൂപത്തിൽ എത്തി ആദ്യകാലങ്ങൾ ആരാധകരുടെ ഉറക്കം കെടുത്തിയ താരമായിരുന്നു നമിത. എന്നും ഗ്ലാമറസ് രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരം സീറോ സൈസ് ഉള്ളവർക്ക് മാത്രം യോജിച്ചതാണ് ഗ്ലാമർ വേഷങ്ങൾ എന്ന രീതിയെ മാറ്റിമറിച്ച ആൾ കൂടിയാണ്.
പ്ലസ് സൈസ്‌കാരിയായ നാമിതാ സോഷ്യൽ മീഡിയയിലും മറ്റും സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത് ഒരു പ്രധാന കാരണം എല്ലാ ചിത്രങ്ങളിലും താരം ഗ്ലാമറസ് വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്നു എന്നത് തന്നെയാകാം. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകനിൽ താരം ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. താരം അവതരിപ്പിച്ച ജൂലി എന്ന കഥാപാത്രത്തെ ആരാധകർ ഒരിക്കലും മറക്കാനിടയില്ല.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തൻറെ വർഷങ്ങൾക്കു മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും പരസ്പരം ചേർത്ത് വെച്ച് പോസ്റ്റ് ചെയ്തു കൊണ്ടാണ്. അതിന് ചുവടെ കൊടുത്തിരിക്കുന്ന കുറുപ്പും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരിക്കൽ താൻ വലതുവശത്തെ ചിത്രത്തിൽ ഉള്ളതുപോലെ തടിച്ചുകൊഴുത്ത് ആയിരുന്നു. അതിന് കാരണം അന്നൊക്കെ ഞാനറിയാതെ എന്നെ വിഷാദരോഗം പിന്തുടർന്നത് ആണെന്നും മറ്റുള്ളവർ ഞാൻ മദ്യത്തിന് അടിമയാണെന്ന് പറഞ്ഞപ്പോൾ പോലും വീട്ടിൽ തനിച്ചിരുന്ന് പീസ ഓർഡർ ചെയ്ത കഴിച്ചു കൊണ്ടിരുന്നത് ആണെന്നാണ് താരമിപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.