സുമലത മാറി ജയപ്രദ ആയല്ലോ; വൈറലായി നമിതയുടെ പുത്തൻ ചിത്രങ്ങൾ

മലയാളത്തിലെ മുൻനിര നായികമാരിലൊരാളാണ് നമിതപ്രമോദ്. സീരിയലിൽ ബാലതാരം ആയി അരങ്ങേറ്റം കുറിച്ച നമിത പിന്നീട് സിനിമയിലേയ്ക്ക് എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ നമിതയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാവുന്നത്.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകരുടെ മനം കവരുന്നത്. ഒരു ചുവന്ന ഡ്രസ്സ് ആണ് നമിത ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിൽ താരം അതീവ സുന്ദരി ആയിട്ടുണ്ട്. ഒരുകാലത്ത് തെന്നിന്ത്യയുടെ ഹൃദയമിടിപ്പ് ആയിരുന്ന സുമലതയോട് നമിതയെ ചിലർ താരതമ്യം ചെയ്യാറുണ്ട്. നമിതയ്ക്ക് സുമലതയുടെ രൂപസാദൃശ്യം ഉണ്ട് എന്ന് പലരും എടുത്തു പറയുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഈ ചിത്രത്തിൽ നമിതയ്ക്ക് മറ്റൊരാളുടെ രൂപസാദൃശ്യം ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതിപ്പോൾ സുമലത മാറി ജയപ്രദ ആയല്ലോ എന്നാണ് ഒട്ടുമിക്ക ആരാധകരും കമന്റ് ചെയ്യുന്നത്.
വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നമിതയുടെ അരങ്ങേറ്റം. പിന്നീട് പ്രേക്ഷകർ നെഞ്ചിലേറ്റിയ പല സീരിയലുകളിലും താരം അഭിനയിച്ചു. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത ചലച്ചിത്ര മേഖലയിലേക്ക് കാൽ വെക്കുന്നത്.അൽമല്ലു എന്ന ചിത്രമാണ് നമിതയുടെതായി അവസാനമായി തിയേറ്ററുകളിലെത്തിയത്.