CinemaKerala NewsLatest NewsNews

അയ്യപ്പനും കോശിയും കഴിഞ്ഞതോടെ തൊഴിലുറപ്പ് പണിയില്ലാതായി, അന്ന് കിട്ടിയത് 50000 രൂപ; നഞ്ചിയമ്മ പറയുന്നു

സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും ആണ് നഞ്ചിയമ്മ എന്ന ?ഗായികയെ ലോകമറിയാന്‍ കാരണമായത്. ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനത്തിന് ആരാധകരേറെ ആയിരുന്നു. അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപ ആയിരുന്നു തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നും ഇപ്പോള്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ആയിരമോ രണ്ടായിരമോ കിട്ടുമെന്നും നഞ്ചിയമ്മ പറയുന്നു.

‘അയ്യപ്പനും കോശിക്കും കിട്ടിയത് 50000, ഇപ്പോള്‍ ആയിരമോ രണ്ടായിരമോ കിട്ടും’, നഞ്ചിയമ്മ പറയുന്നു

‘ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്നതിന് മുമ്പ് ഇത്ര പൈസ വേണമെന്ന് പറയും. എന്റെ പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ. മുമ്പ് തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നു. സിനിമയില്‍ കണ്ടതിന് ശേഷം അവരെന്നെ ജോലിക്ക് എടുക്കാതെയായി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും’. നഞ്ചിയമ്മ പറയുന്നു.

അട്ടപ്പാടി സ്വദേശിയാണ് നഞ്ചിയമ്മ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അയപ്പനും കോശിക്കും ശേഷമുള്ള സിനിമാ ജീവിതത്തെക്കുറിച്ച് നഞ്ചിയമ്മ വിവരിച്ചത്. അനാര്‍ക്കലിക്ക് ശേഷം സച്ചിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. 2020 ഫെബ്രുവരി 7നാണ് ‘അയ്യപ്പനും കോശിയും’ തിയറ്ററുകളിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button