DeathLatest NewsNationalNews
ബിജെപി എം.പി നന്ദ്കുമാർ സിങ് ചൗഹാൻ കൊറോണ ബാധിച്ച് മരിച്ചു

ന്യൂ ഡെൽഹി: മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്നുള്ള ബിജെപി എം.പി നന്ദ്കുമാർ സിങ് ചൗഹാൻ (69) കൊറോണ ബാധിച്ച് മരിച്ചു. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. കൊറോണ സ്ഥിരീകരിച്ച ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1996 മുതൽ തുടർച്ചയായി ഖണ്ഡ്വ മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു നന്ദ്കുമാർ ചൗഹാൻ. 2009 ൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2018 ഏപ്രിൽ 18 വരെ മധ്യപ്രദേശ് ബിജെപി അധ്യക്ഷനായും ചൗഹാൻ പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവർ ചൗഹാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.