Latest NewsNational

കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല: നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനില്‍ക്കെ നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്. വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം. വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി മൂന്നാം തരം​ഗത്തെ നേരിടണം’- പ്രധാനമന്ത്രി പറഞ്ഞു.

‘ഹില്‍ സ്റ്റേഷനുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം ആശങ്കപ്പെടുത്തുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് എപ്പോഴും സാമ്ബത്തിക പിന്തുണയുണ്ടാകും’- പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്ന‌ത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button