Kerala NewsLatest NewsUncategorized

നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് 25 ശതമാനത്തിലേക്ക്; വോട്ടർമാരുടെ നീണ്ട ക്യൂ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് 25 ശതമാനത്തിലേക്ക്. നിലവിലെ വോട്ടിംഗ് ശതമാനം 21.2 ആണ്. കനത്ത വോട്ടിംഗ് ആണ് മിക്ക ഇടങ്ങളിലും രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന്റെ ആദ്യ രണ്ട് മണിക്കൂറിന് ശേഷം തന്നെ സംസ്ഥാനത്തെ പത്ത് ശതമാനത്തിൽ അധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരുടെ നീണ്ട ക്യൂ വാണ് പലസ്ഥലങ്ങളിലും.

മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില കേന്ദ്രങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് വെെകുന്നതായും റിപ്പോർട്ട്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊറോണ സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

തിരുവനന്തപുരം ജില്ലയിൽ പോളിങ് 22.04 ശതമാനം പിന്നിട്ടു

വർക്കല – 20.92
ആറ്റിങ്ങൽ – 22.94
ചിറയിൻകീഴ് – 21.21
നെടുമങ്ങാട് – 22.96
വാമനപുരം – 22.57
കഴക്കൂട്ടം – 24.36
വട്ടിയൂർക്കാവ് – 21.67
തിരുവനന്തപുരം – 18.87
നേമം – 22.89
അരുവിക്കര – 22.68
പാറശാല – 21.84
കാട്ടാക്കട – 22.84
കോവളം – 20.74
നെയ്യാറ്റിൻകര – 21.42

എറണാകുളത്ത് പോളിംഗ് ശതമാനം ഇരുപത്തഞ്ചിലേക്ക് അടുത്തു

പെരുമ്പാവൂർ – 22.03
അങ്കമാലി- 22.40
ആലുവ – 23.16
കളമശേരി – 23.34
പറവൂർ – 23.35
വൈപ്പിൻ – 22.64
കൊച്ചി- 20.24
തൃപ്പൂണിത്തുറ -23.77
എറണാകുളം- 20.96
തൃക്കാക്കര – 22.71
കുന്നത്തുനാട് – 22.66
പിറവം – 22.83
മുവാറ്റുപുഴ – 21.46
കോതമംഗലം – 23.15

രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊറോണ രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

അതേസമയം ഇരട്ട വോട്ട് ചെയ്താൽ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ട വോട്ട്.

അതേസമയം പത്തനംതിട്ടയിൽ വോട്ടുചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ലയിലാണ് സംഭവം. വള്ളംകുളം തെങ്ങുംതറ ഗോപിനാഥക്കുറുപ്പ് (65) ആണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button