ഉദ്ധവ് താക്കറെയെ അടിക്കണമെന്ന പരാമര്‍ശത്തിന് കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് അറസ്റ്റ് വാറണ്ട്; ബി ജെ പി- സേനാ തെരുവുയുദ്ധം
മുംബൈ ; മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ശിവസേനയുടെയും പ്രതിപക്ഷമായ ബി ജെ പിയുടെയും പ്രവര്‍ത്തകര്‍ മുംബൈയിലെ തെരുവില്‍ ഏറ്റുമുട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കണമെന്ന കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ പരാമര്‍ശമാണ് കാരണം. റാണെക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയിലാണ് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തത്. റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ മുംബൈ ജുഹുവിലെ വസതിയിലേക്ക് സേനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ തന്നെ സംഘര്‍ഷം രൂപപ്പെട്ടു. മാര്‍ച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു.
ഇരുപക്ഷത്തുനിന്നും കല്ലേറുണ്ടായി. സേനാ പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞ് റോഡില്‍ കുത്തിയിരുന്നു. നാഗ്പൂരിലെ ബി ജെ പി ഓഫീസിന് നേരെ സേനാ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം പുറപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.