കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി, ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടായേക്കാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ.

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് 69 വയസ്സായിരുന്നു.
ബംഗളുരുവില്‍ നിന്നെത്തിയ അബ്ദുള്‍ ഖാദര്‍ പുറത്തൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായേക്കാമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടായേക്കാം. ആ സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആശങ്കാജനകമായ സാഹചര്യം മുന്നിൽ കണ്ട് ഓരോ പഞ്ചായത്തിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ ഒരുക്കും.
ഓഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സമ്പര്‍ക്കത്തിലൂടെയുണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക. അതുകൊണ്ട് ഓരോ ജില്ലയിലും രോഗികളുടെ എണ്ണം 5000 കടക്കും. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. കൂടുതല്‍ ബെഡ്‍ഡുകള്‍ സജ്ജീകരിക്കണം. സ്വകാര്യ ആശുപത്രികളിലടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം – ഇതെല്ലാമായിരുന്നു കോവിഡുമായി ബന്ധപ്പെട്ടുള്ള മന്ത്രിസഭായോഗത്തിന്‍റെ വിലയിരുത്തല്‍. നിലവില്‍ ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.