നരേന്ദ്ര മോദി സൃഷ്ടിച്ചത് പുതിയ ഇന്ത്യ; ഭാവിയിൽ ശ്രീരാമനേപ്പോലെ അദ്ദേഹം ആരാധിക്കപ്പെടും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഹരിദ്വാർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭാവിയിൽ ലോകമാകെ ശ്രീരാമനെപ്പോലെ ആരാധിക്കുമെന്ന് അഭിപ്രായപ്പെട്ട് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. മാത്രമല്ല ലോകനേതാക്കൾ പോലും മോദിക്കൊപ്പം ഒരു ചിത്രമെടുക്കുന്നതിന് മത്സരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ‘നേത്ര കുംഭ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു തിരാത്ത്.
ഇപ്പോഴത്തെ ഇന്ത്യ നരേന്ദ്രമോദി സൃഷ്‌ടിച്ച ഇന്ത്യയാണ്. പണ്ട് രാജ്യത്തെ സാഹചര്യം ഇതായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലോടെയാണ് ഇത്തരത്തിൽ വികസനമുണ്ടായത്. സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്‌ത ശ്രീരാമനെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി. അതുപോലെ പ്രധാനമന്ത്രിയും ഭാവിയിൽ ആരാധിക്കപ്പെടും.
കുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തർക്ക് ആർടിപിസിആർ പരിശോധനയോ രജിസ്‌ട്രേഷനോ വേണ്ടെന്ന് തിരാത്ത് സിംഗ് റാവത്ത് അറിയിച്ചു. ഭക്തരെ ഉദ്യോഗസ്ഥർ അനാവശ്യമായി തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.